എസ്എംഎഎം കാര്‍ഷിക യന്ത്രങ്ങള്‍
06:59 AM Mar 26, 2023 | Deepika.com
കണ്ണൂർ: എസ്എംഎഎം പദ്ധതി പ്രകാരം യന്ത്രങ്ങള്‍ക്ക് അപേക്ഷിച്ച കര്‍ഷകര്‍ എത്രയും പെട്ടെന്ന് agrimachinery.nic.in സൈറ്റില്‍ ലോഗിന്‍ ചെയ്ത് യന്ത്രങ്ങള്‍ അനുവദിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതും അനുവദിച്ചിട്ടുളള പക്ഷം അതില്‍ ലിസ്റ്റ് ചെയ്തിട്ടുളള ഡീലര്‍മാരില്‍ നിന്നും യന്ത്രങ്ങള്‍ വാങ്ങേണ്ടതാണെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനിയര്‍ (കൃഷി) അറിയിച്ചു. ജില്ലയില്‍ ഏകദേശം 2800-ഓളം പേര് യന്ത്രങ്ങള്‍ വാങ്ങാന്‍ ഇനിയും ബാക്കിയുണ്ട്. ഈ വര്‍ഷം യന്ത്രങ്ങള്‍ വാങ്ങാന്‍ അനുവദിച്ചിട്ടുളള സമയം 31ന് അവസാനിക്കുമെന്നതിനാല്‍ യന്ത്രങ്ങള്‍ വാങ്ങാന്‍ താത്പര്യമുളളവര്‍ എത്രയും പെട്ടെന്ന് ലോഗിന്‍ ചെയ്ത് പരിശോധിച്ച് യന്ത്രങ്ങള്‍ വാങ്ങേണ്ടതാണ്.