കണ്ണൂർ: രാഹുൽ ഗാന്ധിക്കെതിരേ സ്വീകരിച്ച നടപടി ജനാധിപത്യം ഇന്ത്യയിൽ അസ്തമിക്കുന്നതിന്റെ സൂചനയായി ജനാധിപത്യ വിശ്വാസികൾ കാണണമെന്ന് കേരളാ കോൺഗ്രസ്-ബി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി.
ആധുനിക ഇന്ത്യയുടെ ശില്പിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ ആക്ഷേപിക്കാവുന്നതിന്റെ പരമാവധി ആക്ഷേപിച്ചവരാണ് രാഹുൽ ഗാന്ധിക്കെതിരേ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ജനാധിപത്യം അസ്തമിക്കാൻ അനുവദിക്കരുത്: ജോസ് ചെമ്പേരി
06:59 AM Mar 26, 2023 | Deepika.com