ചെറുപുഴ: ചെറുപുഴ ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ഗ്രൂപ്പിന് സ്വയം തൊഴിലിനായി ആരംഭിച്ച അടയ്ക്ക മിൽ മീന്തുള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. യന്ത്രസഹായത്തോടെ ഉണങ്ങിയ അടയ്ക്ക പൊളിച്ച് നൽകുന്ന സ്ഥാപനമാണിത്.
ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ കെ.കെ. ജോയി, ഷാന്റി കലാധരൻ, ബ്ലോക്ക് പഞ്ചായത്തംഗം എ.സി. പൗലോസ്, പഞ്ചായത്തംഗങ്ങളായ സിബി. എം. തോമസ്, മാത്യു കാരിത്താങ്കൽ, രജിത സജി, ഷാന്റി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
മീന്തുള്ളിയിൽ അടയ്ക്കാ മിൽ പ്രവർത്തനം ആരംഭിച്ചു
06:58 AM Mar 26, 2023 | Deepika.com