കണ്ണൂര്‍: രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം അയോഗ്യമാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്യു ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍ടെക്സ് ജംഗ്ഷനില്‍ റോഡ് ഉപരോധിക്കുകയും നരേന്ദ്രമോദിയുടെ കോലം കത്തിച്ചു പ്രതിഷേധിക്കുകയും ചെയ്തു.
ജനാധിപത്യ വ്യവസ്ഥിതിയെ അട്ടിമറിക്കാനും ആര്‍എസ്എസിന്റെ അജണ്ട രാജ്യത്ത് നടപ്പിലാക്കാനും ശ്രമിക്കുന്ന നരേന്ദ്ര മോദിക്കെതിരെ ശക്തമായ രീതിയില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കെഎസ്യു ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
ജനറല്‍ സെക്രട്ടറി ഫര്ഹാന് മുണ്ടേരി, ബ്ലോക്ക് പ്രസിഡന്റുമാരായ ഹരികൃഷ്ണന് പാലാട്, ആഷിത്ത് അശോകന്, എം.സി. അതുല്‍, സി.എച്ച്. റിസ്വാന്, അക്ഷയ് മാട്ടൂല്‍, അര്ജുന് കോറോം, ആല്ബിന് മത്തായി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
മോദിയുടെ കോലം കത്തിച്ച് കെഎസ്യു പ്രതിഷേധിച്ചു
06:58 AM Mar 26, 2023 | Deepika.com