മ​ണ്ണാ​ർ​ക്കാ​ട്-​ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡ് ന​വീ​ക​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

06:56 AM Mar 26, 2023 | Deepika.com
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ​യും കാ​രാ​കു​റു​ശ്ശി, ക​ട​ന്പ​ഴി​പ്പു​റം, കോ​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​വു​ന്ന മ​ണ്ണാ​ർ​ക്കാ​ട്-ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡി​ന്‍റെ ന​വീ​ക​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. കോ​ട്ട​ശ്ശേ​രി മു​ത​ൽ കി​ളി​രാ​നി വ​രെ 10 കി​ലോ​മീ​റ്റ​ർ റോ​ഡ് ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യി.

ഈ ​മാ​സ​ത്തോ​ടെ പ​ള്ളി​ക്കു​റു​പ്പു​വ​രെ ര​ണ്ടു കി​ലോ​മീ​റ്റ​ർ കൂ​ടി ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കും. ആ​കെ 17 കി​ലോ​മീ​റ്റ​റി​ൽ ബാ​ക്കി​യു​ള്ള അ​ഞ്ചു കി​ലോ​മീ​റ്റ​ർ റോ​ഡ് ന​വീ​ക​ര​ണം ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ക്കും. റോ​ഡി​ന്‍റെ ഇ​രു ഭാ​ഗ​ങ്ങ​ളി​ലും അ​ഴു​ക്കു​ചാ​ൽ നി​ർ​മ്മി​ച്ചും വേ​ണ്ട ഇ​ട​ങ്ങ​ളി​ൽ ഉ​യ​ർ​ത്തി​യും താ​ഴ്ത്തി​യു​മെ​ല്ലാ​മാ​ണ് ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. കോ​ങ്ങാ​ട് മു​ത​ൽ കൊ​ന്ന​ക്കോ​ട് വ​രെ ആ​വ​ശ്യ​ത്തി​നു​ള്ള വീ​തി​യി​ലാ​ണ് റോ​ഡ് നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന​ത്.

പ​ല​യി​ട​ത്തും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റി​യും സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ സ്ഥ​ലം വി​ട്ടു ന​ല്കി​യും ക​യ്യേ​റ്റ​ങ്ങ​ൾ ഒ​ഴു​പ്പി​ച്ചു​മെ​ല്ലാ​മാ​ണ് പ്ര​വ​ർ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന് കാ​രാ​കു​റു​ശ്ശി സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​എ​സ്. കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. 2019-2020 വ​ർ​ഷ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ അ​ന്ന​ത്തെ കോ​ങ്ങാ​ട് എം​എ​ൽ​എ ആ​യി​രു​ന്ന കെ.​വി. വി​ജ​യ​ദാ​സി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി 12 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്.

പി​ന്നീ​ട് ആ ​തു​ക 15 കോ​ടി​യാ​ക്കി ഉ​യ​ർ​ത്തി. എ​ന്നാ​ൽ 2021ൽ 56 ​കോ​ടി​യാ​ക്കി ഉ​യ​ർ​ത്തു​ക​യും ജൂ​ലാ​യ് മാ​സ​ത്തി​ൽ ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് റോ​ഡി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ചി​ല അസ്വാ​ര​സ്യ​ങ്ങ​ൾ കാ​ര​ണം നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ തു​ട​ങ്ങി​യി​ല്ല.

തു​ട​ർ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്, കെ.​ശാ​ന്ത​കു​മാ​രി എം​എ​ൽ​എ, ക​രാ​റു​കാ​ർ തു​ട​ങ്ങി​യ​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​രു​ക​യും റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​മാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് 2022 ജൂ​ലൈ​യി​ൽ കൊ​ട്ട​ശ്ശേ​രി​യി​ൽ നി​ന്നും റോ​ഡി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ മ​ല​ബാ​ർ ടെ​ക് എ​ന്ന ക​ന്പ​നി ആ​രം​ഭി​ച്ചു. എ​ട്ടു​മാ​സം കൊ​ണ്ട് 10 കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.

മ​റ്റ് ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ മ​ണ്ണാ​ർ​ക്കാ​ട്-ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡി​ന്‍റെ ന​വീ​ക​ര​ണം വൈ​കാ​തെ പൂ​ർ​ത്തി​യാ​ക്കാ​നാ​വു​മെ​ന്ന് ക​രാ​റു​കാ​ർ പ​റ​ഞ്ഞു.