കര്‍ഷകവേദിയുടെ റബര്‍ ബോര്‍ഡ് മാര്‍ച്ച് ഏപ്രില്‍ 13ന്
12:36 AM Mar 26, 2023 | Deepika.com
ചങ്ങനാശേരി: റബറിന് താങ്ങുവില 250 രൂപയാക്കണമെന്നും റബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിക്കണമെന്നും ഇറക്കുമതി കേന്ദ്രസര്‍ക്കാര്‍ നിര്ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കര്‍ഷകവേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 13ന് രാവിലെ 10ന് കോട്ടയം റബര്‍ ബോര്‍ഡ് ഓഫീസ് മാര്‍ച്ച് നടത്തുമെന്നു കര്‍ഷകവേദി സംസ്ഥാന പ്രസിഡന്റ് വി.ജെ. ലാലി, ജനറല്‍ സെക്രട്ടറി ബാബു കുട്ടന്‍ചിറ എന്നിവര്‍ അറിയിച്ചു. സബ്സിഡി കുടിശിക കര്‍ഷകര്‍ക്കു തീര്‍ത്തു നല്കുവാന് സര്‍ക്കാര്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.