ചങ്ങനാശേരി: വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് ബജറ്റില്‍ മാലിന്യമുക്ത പദ്ധതിക്ക് പ്രാമുഖ്യം.
27.30 കോടി രൂപ വരവും 24.48 കോടി രൂപ ചെലവും 2.81 കോടി രൂപ നീക്കി ബാക്കിയുമുള്ള ബജറ്റ വൈസ് പ്രസിഡന്റ് ബിനു മൂലയില്‍ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല തോമസ് അധ്യക്ഷത വഹിച്ചു.
ഷോപ്പിംഗ് കോംപ്ലക്സ്, ഓഡിറ്റോറിയം നിര്‍മാണത്തിന് ഒരു കോടി, ഉത്പാദന മേഖലയില്‍ 1.24 കോടി, സേവന മേഖലയില്‍ 5.47 കോടി, റോഡുകളുടെ നിര്‍മാണത്തിനും മെയിന്റനന്‍സിനും 1.33 കോടി, യുവജനക്ഷേമം, ടര്‍ഫ് കോര്‍ട്ട് നിര്‍മാണം എന്നിവയ്ക്ക് 10 ലക്ഷം എന്നിങ്ങനെയും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ചര്‍ച്ചയിലൂടെ ബജറ്റ് പാസാക്കി.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ലാലിമ്മ ടോമി കാലായില്‍, ഷേര്‍ലി തോമസ്, ജസ്റ്റിന് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാഴപ്പള്ളി പഞ്ചായത്ത് ബജറ്റില്‍ മാലിന്യമുക്ത പദ്ധതിക്കു പ്രാമുഖ്യം
12:36 AM Mar 26, 2023 | Deepika.com