തൃക്കൊടിത്താനം: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ജല്‍ ജീവന് മിഷന് പദ്ധതി അട്ടിമറിച്ചതിനെതിരേ ബിജെപി തൃക്കൊടിത്താനം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്തോഫീസിനു മുന്പില് ധര്‍ണ നടത്തി. ബിജെപി മധ്യമേഖലാ ഉപാധ്യക്ഷന്‍ എന്‍.പി. കൃഷണകുമാര്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ബി. രാധാകൃഷണന് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് രതീഷ് ചെങ്കിലാത്ത്, ജനറല്‍ സെക്രട്ടറി കെ.കെ. സുനില്‍, എന്‍.ടി. ഷാജി, വിജേഷ് ആരമല തുടങ്ങിയവര്‍ പ്രസംഗിച്ചു.
ധര്‍ണ നടത്തി
12:36 AM Mar 26, 2023 | Deepika.com