കല്ലറ: പഞ്ചായത്തില്‍ റീ സര്‍വേയുടെ ഭാഗമായി ഫീല്‍ഡുതല സർവേ ഉദ്ഘാടനവും ക്യാമ്പ് ഓഫീസ് ഉദ്ഘാടനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബൈജു, സ്ഥിരംസമിതി അധ്യക്ഷന്മാരായ വി.കെ. ശശികുമാര്‍, മിനി ജോസ്, ജോയ് കോട്ടായില്‍, റീസര്‍വേ ഡിസ്ട്രിക്ട് ഓഫീസര്‍ വിനോദ് കുമാര്‍, റീസര്‍വേ റീജണല്‍ ഓഫീസര്‍ വൈക്കം വിഷ്ണു നമ്പൂതിരി, റീസര്‍വേ എക്സ് സര്‍വേയര്‍ വിക്രമന്, ജനപ്രതിനിധികളായ ഉഷ റെജിമോന്, ലീല ബേബി, ജോയി കല്പകശേരിയില്, പഞ്ചായത്ത് സെക്രട്ടറി എന്‍.എന്‍. ഉഷാകുമാരി, കൃഷി ഓഫീസര്‍ ജോസഫ് റഫിന് ജെഫ്രി, തുടങ്ങിയവര്‍ പങ്കെടുത്തു.
റീസര്‍വേയുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ സംശയങ്ങള്‍ക്കും പഞ്ചായത്ത് ഓഫീസിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്ന റീസര്‍വേ ക്യാമ്പ് ഓഫീസില്‍ വന്നാല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
റീ സര്‍വേ: ഫീല്‍ഡുതല സർവേയും ക്യാമ്പ് ഓഫീസും ഉദ്ഘാടനം ചെയ്ത ു
12:36 AM Mar 26, 2023 | Deepika.com