ക​ടു​ത്തു​രു​ത്തി ഫൊ​റോ​നാ മാ​തൃ​വേ​ദി വ​നി​താ​ദി​നാ​ച​ര​ണം ന​ട​ത്തി

12:34 AM Mar 26, 2023 | Deepika.com
ക​ടു​ത്തു​രു​ത്തി: വാ​ട്‌​സാ​പ്പും ഫേ​സ് ബു​ക്കും പോ​ലു​ള്ള ന​വ​മാ​ധ്യ​മ​ങ്ങ​ള്‍ കു​ട്ടി​ക​ളു​ടെ ജീ​വി​തം ത​ക​ര്‍ക്കാ​തി​രി​ക്കാ​ന്‍ മാ​താ​ക്ക​ള്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ന​മ്മ ഷാ​ജു. ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച വ​നി​താ​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു സൈ​ന​മ്മ ഷാ​ജു. കു​ട്ടി​ക​ളെ കു​ടും​ബ​ങ്ങ​ളു​ടെ കെ​ട്ടു​റു​പ്പി​ല്‍ വ​ള​ര്‍ത്താ​നും സം​ര​ക്ഷി​ക്കാ​നും മാ​താ​ക്ക​ള്‍ക്ക് ക​ഴി​യ​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ക​ടു​ത്തു​രു​ത്തി ഫൊ​റോ​നാ​യു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ ഇ​ട​വ​ക​ക​ളി​ല്‍നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ള്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.
മാ​തൃ​വേ​ദി ക​ടു​ത്തു​രു​ത്തി ഫൊ​റോ​നാ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലീ​ജി​യ​ന്‍ ഓ​ഫ് മേ​രി, എ​സ്എം​വൈ​എം സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സെ​ന്‍റ് ആ​ന്‍റ​ണീ​സ് പാ​രീ​ഷ് ഹാ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മാ​തൃ​വേ​ദി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന സേ​വ്യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​ര്‍ഘ​കാ​ല​മാ​യി മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ മാ​തൃ​വേ​ദി അം​ഗ​ങ്ങ​ളാ​യ ക​ടു​ത്തു​രു​ത്തി യൂ​ണി​റ്റി​ലെ മ​റി​യ​ക്കു​ട്ടി ജോ​ണ്‍ ആ​ദ​പ്പ​ള്ളി​ല്‍, മാ​ന്നാ​ര്‍ ഇ​ട​വ​ക​യി​ലെ ത​ങ്ക​മ്മ കു​ര്യാ​ക്കോ​സ് ഒ​ഴു​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​രെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു. മാ​തൃ​വേ​ദി ഫൊ​റോ​നാ ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. മാ​ത്യു അ​മ്പ​ഴ​ത്തു​ങ്ക​ല്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

“വി​വ​ര സാ​ങ്കേ​തി​ക യു​ഗ​ത്തി​ല്‍ സ്ത്രീ​ക​ള്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍’’ എ​ന്ന വി​ഷ​യ​ത്തി​ല്‍ ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു ച​ന്ദ്ര​ന്‍കു​ന്നേ​ല്‍ ക്ലാ​സ് ന​യി​ച്ചു. മാ​തൃ​വേ​ദി ഫൊ​റോ​നാ ഭാ​ര​വാ​ഹി​ക​ളാ​യ മേ​രി ജോ​ര്‍ജ്, ആ​ലീ​സ് ജോ​ര്‍ജ്, റീ​നാ ജോ​മോ​ന്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി. മാ​തൃ​വേ​ദി​യം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഇ​തോ​ടു​നു​ബ​ന്ധി​ച്ചു ന​ട​ന്നു.