തലയോലപ്പറമ്പ്: വടയാർ ഇൻഫന്റ് ജീസസ് ഹൈസ്കൂളിലെ കാരുണ്യ സേവന സന്നദ്ധ സംഘടനയായ ജൂണിയർ റെഡ്ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കരനെൽകൃഷിയിൽ മികച്ച വിളവ്. കരനെൽ കൃഷിയുടെ വിളവെടുപ്പ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രുതിദാസ് നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. ജോൺസൺ കൂവേലി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ഇ.എസ്. സനീഷ്, തലയോലപ്പറമ്പ് കൃഷി ഓഫീസർ ജിഷ ബൈജു, എംപിടിഎ ചെയർപേഴ്സൺ മിനി സാബു, പിടിഎ വൈസ് പ്രസിഡന്റ് ടി. വിനോദ്, വടയാർ പള്ളി ട്രസ്റ്റിമാരായ തോമസ്, സാനി ഏബ്രഹാം, കൃഷി അസിസ്റ്റന്റ് സബിത, മുൻ പിടിഎ പ്രസിഡന്റ് കെ.എം. വിനോദ്, സ്കൂൾ ഹെഡ്മാസ്റ്റർ കുര്യാക്കോസ് ആന്റണി, സ്റ്റാഫ് സെക്രട്ടറി ബിനോയ് ജോസഫ്, ജൂണിയർ റെഡ് ക്രോസ് സംസ്ഥാന കോ-ഓർഡിനേറ്ററും അധ്യാപകനുമായ ബിനു കെ. പവിത്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
കരനെൽകൃഷി വിളവെടുപ്പു നടത്തി
12:34 AM Mar 26, 2023 | Deepika.com