വൈക്കം: ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്കി വൈക്കം ബ്ലോക്ക് പഞ്ചായത്ത്. ഭിന്നശേഷിക്കാരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമാക്കി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. “നൈപുണ്യ’’ എന്ന പേരില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ടെക്നിക്കല്‍ സ്കൂള്‍ ഇന്‍സ്ട്രക്ടര്‍മാരായ പി.പി. പോള്‍, ഹരികൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ സന്തോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്. സലില, പഞ്ചായത്ത് അംഗങ്ങളായ എം.കെ. ശീമോന്, എം.കെ. റാണിമോള്, ബ്ലോക്ക് സെക്രട്ടറി കെ. അജിത്, വനിത ശിശു വികസന ഓഫീസര്‍ ഡോ. കബനി, ഭിന്നശേഷി സംസ്ഥാന ഉപദേശക ബോര്‍ഡ് അംഗം കെ.കെ. സുരേഷ് എന്നിവര്‍ പങ്കെടുത്തു.
ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്കി വൈക്കം ബ്ലോക്ക്
12:34 AM Mar 26, 2023 | Deepika.com