കോട്ടയം: വിദ്യാര്‍ഥിനിയെ ശല്യം ചെയ്ത കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പാമ്പാടി വെള്ളൂര്‍ ഗ്രാമറ്റം മണ്ണകത്ത് ഷാരോണ്‍ ഷാജി(21)യാണ് കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ കോട്ടയം നാഗമ്പടം മൈതാനത്ത് സരസ് മേള നടന്ന സമയത്ത് വിദ്യാര്‍ഥിനിയുടെ പുറകെ നടന്നു ശല്യപ്പെടുത്തുകയും, കൈയില്‍ കടന്നുപിടിക്കുകയും ചെയ്തു. ഇതിനെ എതിര്‍ത്ത വിദ്യാര്‍ഥിനിയുടെ കരണത്തടിക്കുകയുമായിരുന്നു.
കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ഒളിവില്‍ പോയ ഇയാളെ ബംഗളൂരുവില്‍ നിന്നു പിടികൂടുകയുമായിരുന്നു. ഈസ്റ്റ് സ്റ്റേഷന് എസ്എച്ച്ഒ യു. ശ്രീജിത്ത്, എസ്ഐ എം.എച്ച്. അനുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
വിദ്യാര്‍ഥിനിയെ ശല്യം ചെയ്ത കേസില്‍ ഒളിവില്‍ കഴിഞ്ഞ യുവാവ് അറസ്റ്റില്‍
12:31 AM Mar 26, 2023 | Deepika.com