ടെക്നിക്കല്‍ അസിസ്റ്റന്റ് വാക്-ഇന്‍-ഇന്റര്‍വ്യൂ നാളെ
12:30 AM Mar 26, 2023 | Deepika.com
കോട്ടയം: എംജി സര്‍വകലാശാലയിലെ സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്റ് ഫെസിലിറ്റിയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലെ ഒന്നു വീതം ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ നാളെ നടക്കും. താത്പര്യമുള്ളവര്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് യോഗ്യത, പ്രവൃത്തിപരിചയം, ജാതി, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പുകളും സഹിതം നാളെ ഉച്ചയ്ക്ക് 1.30ന് സര്‍വകലാശാലാ അഡ്മിനിസ്ട്രേഷന് ബ്ലോക്കിലെ എ.ഡി.എ 5 വിഭാഗത്തില്‍ ഹാജരാകണം. 2.30ന് വൈസ് ചാന്‍സലറുടെ മിനി കോണ്‍ഫറന്‍സ് ഹാളിലാണ് അഭിമുഖം.