കോട്ടയം: എംജി സര്‍വകലാശാലയിലെ കെ.എന്‍. രാജ് സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ വിഖ്യാത സാമ്പത്തിശാസ്ത്ര വിദഗ്ധനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന മാല്‍ക്കം എസ്. ആദിശേഷയ്യയുടെ പേരില്‍ ചെയര്‍ തുടങ്ങും. നാളെ രാവിലെ ഒന്‍പതിന് കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സിലെ സെമിനാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് ഉദ്ഘാടനം നിര്‍വഹിക്കും.
സാമ്പത്തിക ശാസ്ത്രജ്ഞനും ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ അധ്യാപകനുമായ പ്രഫ.സി.പി. ചന്ദ്രശേഖറാണ് ചെയര്‍ പ്രഫസര്‍. ഉദ്ഘാടനച്ചടങ്ങില്‍ ഇദ്ദേഹം ആദ്യപ്രഭാഷണം
നിര്‍വഹിക്കും.
എംജിയില്‍ മാല്‍ക്കം ആദിശേഷയ്യ ചെയര്‍ ഉദ്ഘാടനം നാളെ
12:30 AM Mar 26, 2023 | Deepika.com