കോട്ടയം: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്ത് മേയ് രണ്ടു മുതല്‍ ഒമ്പതു വരെ നടക്കും.
മന്ത്രി വി.എന്‍. വാസവന്, മന്ത്രി റോഷി അഗസ്റ്റിന് എന്നിവര്‍ നേതൃത്വം നല്‍കും. മേയ് രണ്ട്-കോട്ടയം, നാല്-ചങ്ങനാശേരി, ആറ്-കാഞ്ഞിരപ്പള്ളി, എട്ട്-മീനച്ചില്‍, ഒന്‍പത്-വൈക്കം എന്നീ തീയതികളിലാണ് താലൂക്കുകളില്‍ അദാലത്ത്. ഏപ്രില്‍ ഒന്നു മുതല്‍ 10 വരെ ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികള്‍ നല്‍കാം. www.karut hal. kerala.gov.in എന്ന വെബ് സൈറ്റിലാണ് പരാതി നല്‍കേണ്ടത്. അദാലത്തിലെ പരാതികള്‍ അതതുദിവസം പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനായി ഓരോ വകുപ്പിലും ജില്ലാ ഓഫീസര്‍ കണ്‍വീനറായി ജില്ലാ അദാലത്ത് സെല്‍ രൂപീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.
വകുപ്പുകള്‍ മുന്നൊരുക്കങ്ങളും തുടര്‍നടപടികളും സ്വീകരിക്കണം. ഡെപ്യൂട്ടി കളക്ടര്‍ കണ്‍വീനറും തഹസില്‍ദാര്‍ ജോയിന്റ് കണ്‍വീനറുമായി താലൂക്ക് തല അദാലത്ത് സെല്‍ രൂപീകരിക്കും. ജില്ലാ കളക്ടര്‍ ചെയര്‍മാനും ആര്‍ഡിഒമാര്‍ വൈസ് ചെയര്‍മാനും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അംഗമായും ജില്ലാതല അദാലത്ത് മോണിറ്ററിംഗ് സെല്‍ രൂപീകരിക്കും.
താലൂക്കുതല അദാലത്ത് കരുതലും കൈത്താങ്ങും മേയ് രണ്ടു മുതല്‍
12:28 AM Mar 26, 2023 | Deepika.com