കളമശേരി: പൊതു ഇടങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി പി. രാജീവ്. ഗ്രന്ഥശാലകള്‍ക്ക് "ഒപ്പം കളമശേരി' പദ്ധതിയുടെ ഭാഗമായി പുസ്തകങ്ങളും കംപ്യൂട്ടറുകളും വിതരണം ചെയ്യുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ മുഴുവന്‍ ഗ്രന്ഥശാലകളെയും ഡിജിറ്റല്‍ ആക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമാണിതെന്നും മന്ത്രി പറഞ്ഞു.
കുസാറ്റിലെ മിനിഹാള്‍ സെമിനാര്‍ കോംപ്ലക്സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുസാറ്റ് പ്രോ വൈസ് ചാന്‍സലര്‍ പി.ജി. ശങ്കരന് അധ്യക്ഷത വഹിച്ചു. ഡോ. സി. വീരാന്‍കുട്ടി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്. സുരേന്ദ്രന്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം അഡ്വ. കെ.എന്‍. മോഹനചന്ദ്രന് തുടങ്ങിയവരും പങ്കെടുത്തു.
കളമശേരി മണ്ഡലത്തിലെ 24 ഗ്രന്ഥശാലകളിലേക്കായി നാലുലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വിതരണം ചെയ്തത്. ഇതോടൊപ്പം പത്ത് ഗ്രന്ഥശാലകള്‍ക്ക് കെല്‍ട്രോണുമായി സഹകരിച്ച് കമ്പ്യൂട്ടറും പ്രിന്ററും നല്കി. ഉദ്ഘാടന ചടങ്ങിനു ശേഷം പരിശീലന പരിപാടിയും സംഘടിപ്പിച്ചു.
പൊതു ഇടങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി
12:20 AM Mar 26, 2023 | Deepika.com