പ്രോസിക്യൂട്ടര്‍മാര്‍ക്കു പരിശീലനം
12:20 AM Mar 26, 2023 | Deepika.com
കൊച്ചി: ജില്ലാതല പ്രോസിക്യൂട്ടര്‍മാര്‍ക്കായി നുവാല്‍സില്‍ ഏകദിന പരിശീലന ശില്പശാല സംഘടിപ്പിച്ചു. ഉദ്ഘാടനം അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണകുറുപ്പ് നിര്‍വഹിച്ചു. പ്രോസിക്യൂഷന് നടപടികള്‍ ഉള്‍പ്പെടെയുള്ള വ്യവഹാരങ്ങള്‍ക്ക് ആധുനിക സാങ്കേതിക വിദ്യയുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. എം.കെ. ദാമോദരന്‍ അന്താരാഷ്ട്ര പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി.എ. ഷാജി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന പരിശീലന സെഷനുകളില്‍ കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് അബ്രഹാം മാത്യു, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് പോലീസ് സര്ജന് ഡോ. ഹിതേഷ് ശങ്കര്‍ എന്നിവര്‍ ക്ലാസെടുത്തു.