താബോർ ഭാഗത്ത് ഗതാഗത നിയന്ത്രണം
12:20 AM Mar 26, 2023 | Deepika.com
അങ്കമാലി: മൂക്കന്നൂര്‍-ഏഴാറ്റുമുഖം പിഡബ്ല്യുഡി റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടു മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ താബോര്‍ ഹോളിഫാമിലി ദേവാലയം കഴിഞ്ഞുള്ള വളവ് മുതല്‍ പൂതംകുറ്റി ജംഗ്ഷന് വരെ റോഡ് പൂർണമായും അടച്ചിട്ട് നിർമാണം നടത്തുന്നതിനാൽ വാഹനങ്ങള്‍ പൂതംകുറ്റി ജംഗ്ഷനില്‍ നിന്നും കാരമറ്റം വഴിയോ, മൂലേപ്പാറ – ദേവഗിരി വഴി തിരിഞ്ഞു പോകണമെന്ന് അധികൃതർ അറിയിച്ചു.