ആലുവ: എസ്ഡി സിസ്റ്റേഴ്സിന്റെ കാരുണ്യ പ്രവർത്തനങ്ങൾ ദിവ്യമായ കർമമെന്ന് ജില്ലാ ജഡ്ജി് എ.എഫ്. വർഗീസ്. അഗതികളുടെ സഹോദരിമാരുടെ സന്യാസസമൂഹത്തിന്റെയും ഹോം ഫോർ ദി ഏജ്ഡ് ആൻഡ് ഇൻഫെമിന്റെയും 96ാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചുണങ്ങംവേലി സെന്റ് ജോസഫ് മൗണ്ടിൽ നടന്ന ചടങ്ങിൽ എസ്ഡി സെന്റ് മേരീസ് പ്രോവിൻഷ്യൽ സുപ്പീരിയർ മദർ റെയ്സി അധ്യക്ഷയായി.
അൻവർ സാദത്ത് എംഎൽഎ, ചൂണ്ടി സെന്റ് പയസ് പത്താം പള്ളി ഇടവക വികാരി ഫാ. തോമസ് മഴുവഞ്ചേരി, എടത്തല പഞ്ചായത്തംഗം ഷൈനി ടോമി, സോഷ്യൽ അപ്പോസ്റ്റലറ്റ് കൗൺസിലർ സിസ്റ്റർ ജോസ്ന, സുഹൃദ് സദൻ സെക്രട്ടറി സിസ്റ്റർ ദിവ്യ മുണ്ടക്കൽ, ബിജു തോമസ് എന്നിവർ സംസാരിച്ചു.
സെന്റ് മേരീസ് സോഷ്യൽ അപോസ്റ്റോലെറ്റ് വാർഷിക ന്യൂസ് പേപ്പർ 'സൗഹൃദം' ജില്ലാ ജഡ്ജി പ്രകാശനം ചെയ്തു. തുടർന്ന് സെന്റ് മേരീസ് പ്രൊവിൻസിന്റെ കീഴിലുള്ള 14 സ്ഥാപനങ്ങളിലെ അന്തേവാസികളുടെ കലാപരിപാടികളും നടന്നു.
"സിസ്റ്റേഴ്സിന്റെ സേവനങ്ങൾ മഹത്തരം'
12:20 AM Mar 26, 2023 | Deepika.com