കിഴക്കമ്പലം: കിഴക്കമ്പലം കവലയിലെ കെട്ടിടത്തിനകിലെ ഇടനാഴിയിലും അയ്യങ്കുഴി ക്ഷേത്രത്തിനെതിര്വശത്തുമായി ഓട്ടോറിക്ഷയിലിരുന്നും മദ്യം വില്പന നടത്തിയ രണ്ടുപേരെ കുന്നത്തുനാട് പോലീസ് പിടികൂടി കേസെടുത്തു. ഇവരില്‍ നിന്നും 18 കുപ്പി മദ്യം പിടിച്ചെടുത്തു. ഞാറള്ളൂര്‍ പുത്തന്‍പുരക്കല്‍ ജോര്‍ജ്, കിഴക്കമ്പലം പാണപ്പാട്ട് കുര്യാക്കോസ് എന്നിവരെയാണ് പിടികൂടിയത്.
ഇവര്‍ ഈ മേഖലയില്‍ സ്ഥിരമായി അനധികൃത മദ്യവില്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയതെന്ന് കുന്നത്തുനാട് എസ്ഐ എ.എല്‍. അഭിലാഷ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അനധികൃത മദ്യവില്പന; രണ്ടുപേര്‍ പിടിയില്‍
12:19 AM Mar 26, 2023 | Deepika.com