കാക്കനാട് : ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിക്കെതിരേ അതിജീവിത മുഖ്യമന്ത്രിക്കു പരാതി നൽകി. യുവതിയുടെ പരാതിയിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയും യൂത്ത് ലീഗ് ജില്ലാ നേതാവുമായ നഹാസ് പാറക്കലിന് (40)നെതിരെ ഇൻഫോപാർക്ക് പോലീസ് കേസെടുത്തിരുന്നു.
ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം. ഇന്റർവ്യൂവിന്റെ കാര്യങ്ങൾ ചർച്ചചെയ്യാൻ വിളിച്ചുവരുത്തിയ തൃശൂർ സ്വദേശിനിയെ നഹാസ് പീഡിപ്പിച്ചതായാണ് പരാതി. കേസെടുത്ത് ഒരാഴ്ച പിന്നിട്ടിട്ടും പോലീസ് പ്രതിയെ പിടികൂടിയിരുന്നില്ല. രാഷ്ട്രീയ നേതാവായ ഇയാൾ തന്നെ അപായപ്പെടുത്തുമെന്നു കാണിച്ചാണ് യുവതി മുഖ്യമന്ത്രിക്കു പരാതി നല്കിയത്.
ജോലി വാഗ്ദാനം ചെയ്ത് പീഡനം: യുവതി മുഖ്യമന്ത്രിക്കു പരാതി നൽകി
12:19 AM Mar 26, 2023 | Deepika.com