തൃപ്പൂണിത്തുറ: നഗരസഭയുടെ ആഭിമുഖ്യത്തിൽ ലായംകൂത്തമ്പലം പ്രിയദർശിനി ഹാളിനു മുമ്പിൽ തയാറാക്കിയ പ്രത്യേക പന്തലിൽ ആരംഭിച്ച വേനൽക്കാല തണ്ണീർപ്പന്തൽ നഗരസഭ ചെയർപേഴ്സൺ രമാ സന്തോഷ് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. പീതാംബരൻ, സെക്രട്ടറി എം. സുഗതകുമാർ തുടങ്ങിയവർ പങ്കെടുത്തു.
തൃപ്പൂണിത്തുറയിൽ തണ്ണീർപന്തൽ തുടങ്ങി
12:19 AM Mar 26, 2023 | Deepika.com