പെരുമ്പാവൂര്‍: അല്ലപ്ര സെന്റ് ജേക്കബ് യാക്കോബായ സുറിയാനി പള്ളിയില്‍ ബെസ് അനിയ കണ്വന്ഷന് തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടത്തും. തിങ്കളാഴ്ച വൈകിട്ട് 7.15ന് മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
ദിവസവും വൈകിട്ട് 6.30ന് സന്ധ്യാനമസ്കാരം, ഏഴിന്സുവിശേഷഗാനങ്ങള്, 7.35ന് സുവിശേഷ പ്രസംഗം, 9.15ന് അത്താഴവിരുന്ന്. ഫാ. കുര്യന് മാത്യു വടക്കേപ്പറമ്പില്‍, ദര്മാരായ ഉമ്മന്‍ ജോണ്‍ തൃശൂര്‍, നന്ദു ജോണ്‍ ചാലക്കുടി എന്നിവര്‍ സുവിശേഷ പ്രസംഗത്തിന് കാര്‍മികത്വം വഹിക്കും.
കണ്വന്ഷന്
12:19 AM Mar 26, 2023 | Deepika.com