മൂ​ല​മ്പി​ള്ളി -ചി​റ്റൂ​ർ ച​ങ്ങാ​ടം മു​ട​ങ്ങി; ജ​നം വ​ല​ഞ്ഞു

12:19 AM Mar 26, 2023 | Deepika.com
മൂ​ല​മ്പി​ള്ളി: മൂ​ല​മ്പി​ള്ളി-ചി​റ്റൂ​ർ ച​ങ്ങാ​ടം മു​ട​ങ്ങിയതുമൂലം ജ​നം വ​ല​ഞ്ഞു. ശനിയാഴ്ച രാ​വി​ലെ 7.30 ന് ​എ​ൻ​ജി​ൻ ത​ക​രാ​റുമൂ​ലം മ​ണി​ക്കു​റു​ക​ളാണ് ച​ങ്ങാ​ട സ​ർ​വീ​സ് മു​ട​ങ്ങിയത്. പ്ല​സ് ടു ​പ​രീ​ക്ഷ എ​ഴു​താ​നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു.

മ​ണി​ക്കു​റു​ക​ൾ​ക്കു ശേ​ഷം സ​ർ​വീ​സ് ആ​രം​ഭി​ച്ചെ​ങ്കി​ലും വൈകു ന്നേരം മൂന്നോടെ വീ​ണ്ടും എ​ൻ​ജി​ൻ ത​ക​രാ​ർമൂലം സ​ർ​വീസ് നി​ല​ച്ചു.ച​ങ്ങാ​ട സ​ർ​വീ​സ് കാ​ര്യ​ക്ഷ​മ​മാ​ക്കാൻ ചേ​രാ​നെ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആവശ്യം. പ​ഞ്ചാ​യ​ത്തധി​കൃ​ത​ർ യാ​ത്രാ​ക്കൂ​ലി​യും പ്ര​വ​ർ​ത്ത​ന സ​മ​യ വി​വ​ര​വും പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും നാട്ടുകാർ ആവശ്യപ്പെട്ടു.