പെരുമ്പാവൂര്‍: ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച മുടക്കുഴ പഞ്ചായത്തിലെ ആര്യംപാടം കനാല്‍ ബണ്ട് റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം മനോജ് മൂത്തേടന് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഉണ്ണി, രജിത ജെയ്മോന്, ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്, മണി കക്കാട്ടുകുടി, ബെന്നി കൊട്ടാരം, രാജന് തൊങ്ങത്തുകുടി, മനോജ് ഓലിക്കപറമ്പില് എന്നിവര്‍ സംസാരിച്ചു.
മുടക്കുഴയില്‍ നിന്ന് എളുപ്പത്തില്‍ കൂവപ്പടി ജംഗ്ഷനിലേക്ക് എത്താന്‍ കഴിയുന്ന ആര്യംപാടം കനാല്‍ ബണ്ട് റോഡ് ഇരുപത് വര്‍ഷത്തിന് മുന്‍പ് മെറ്റല്‍ വിരിച്ചെങ്കിലും ടാറിംഗ് നടത്തിയിരുന്നില്ല. മെറ്റല്‍ ഇളകിപ്പോയതിനെ തുടര്‍ന്ന് കാല്‍നടക്കാര്‍ക്ക് പോലും യാത്രചെയ്യാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ച് റോഡ് റീ ടാറിംഗ് നടത്തിയത്.
ആര്യംപാടം കനാല്‍ ബണ്ട് റോഡ് തുറന്നു
12:19 AM Mar 26, 2023 | Deepika.com