കൊച്ചി: ഇടപ്പള്ളി ടോണ്‍ ജംഗ്ഷനില്‍ 903 ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ കളമശേരി പോലീസ് പിടികൂടി. ഒഡീഷ ഖരിഗുഡ സ്വദേശി ശ്രീകണ്ഠ നായിക് (24) ആണ് അറസ്റ്റിലായത്. എകെജി-കൂനംതൈ റോഡില്‍ വെള്ളിയാഴ്ച രാത്രി 11ന് സംശയാസ്പദമായ രീതിയില്‍ കണ്ട ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൈയില്‍ കഞ്ചാവ് കണ്ടെത്തിയത്.
ആദ്യമായാണ് കേരളത്തിലെത്തിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇയാള്‍ മുമ്പ് കേരളത്തില്‍ എത്തിയിട്ടുണ്ടോയെന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്ന് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
12:18 AM Mar 26, 2023 | Deepika.com