മൂവാറ്റുപുഴ: നിർമല കോളജിൽ നടന്ന മഴ അന്തർദേശീയ ചലച്ചിത്രോത്സവം സമാപിച്ചു. വ്യത്യസ്ത വിഭാഗങ്ങളിലുള്ള മികച്ച ചലച്ചിത്രങ്ങൾ തെരഞ്ഞെടുത്തു. ചലച്ചിത്രനടൻ ടിനി ടോം പുരസ്കാരം സമ്മാനിച്ചു. ചടങ്ങിൽ കോളജ് മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ബേർഡ്സ് ക്ലബ് ഇന്റർനാഷണൽ സ്ഥാപകനും സംവിധായകനുമായ ജയരാജ് രണ്ടു ദിവസങ്ങളിലായി നടന്ന ചലച്ചിത്രോത്സവത്തിലെ ചിത്രങ്ങളെക്കുറിച്ച് അവലോകനം നടത്തി.
കോളജ് പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ്, വൈസ് പ്രിൻസിപ്പൽ എ.ജെ. ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു. കോളജ് കാന്പസിന്റെ ഹരിതഭംഗി നിലനിർത്തുന്നതിനായി പ്രയത്നിക്കുന്ന പി.ഡി. ബാബുവിനെ ബേർഡ്സ് ക്ലബ് ഇന്റർനാഷണൽ പുരസ്കാരം നൽകി ആദരിച്ചു.
കോളജ് ബർസാർ റവ. ഡോ. ജസ്റ്റിൻ കണ്ണാടൻ, ബേർഡ്സ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർ ഡോ. ബി.കെ. ബിന്ദു, സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡോ. ആർ. അഭിലാഷ്, അസി. പ്രഫ. ജിജി കെ. ജോസഫ് എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.
ചലച്ചിത്രോത്സവം സമാപിച്ചു
12:14 AM Mar 26, 2023 | Deepika.com