പഠന സാമഗ്രികൾ വിതരണം ചെയ്തു
12:14 AM Mar 26, 2023 | Deepika.com
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ ഫർണീച്ചറുകളുടെയും പഠന സാമഗ്രികളുടെയും വിതരണോദ്ഘാടനം പ്രസിഡന്റ് മാത്യൂസ് വർക്കി നിർവഹിച്ചു. ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് വിദ്യാലയങ്ങൾക്ക് ഫർണീച്ചറുകൾ നൽകിയത്. പഞ്ചായത്തംഗം എൽജി റോയി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ എം.സി. വിനയൻ പദ്ധതി വിശദീകരണം നടത്തി. എൽഎസ്എസ്, യുഎസ്എസ് പരീക്ഷ എഴുതുന്ന പഞ്ചായത്തിലെ വിദ്യാർഥികൾക്കുള്ള പഠന സാമഗ്രികളുടെ വിതരണോദ്ഘാടനം മൂവാറ്റുപുഴ ബിപിസി ആനി ജോർജ് നിർവഹിച്ചു. പ്രധാനധ്യാപകരായ പി.എ. സലിം, വി.എ. റഹീമബീവി, എൻ.എം. ഐഷ, പ്രസന്നകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.