വിദ്യാർഥികൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു
12:11 AM Mar 26, 2023 | Deepika.com
മൂവാറ്റുപുഴ: റാക്കാട് ഗവ. യുപി സ്കൂളിലെ കുട്ടികളും അധ്യാപകരും മൂവാറ്റുപുഴ പോലീസ് സ്റ്റേഷനും അഗ്നിരക്ഷാ നിലയവും സന്ദർശിച്ചു. എസ്ഐ ജയൻ, എഎസ്ഐ ബിന്ദു എന്നിവർ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ കുട്ടികൾക്കു വിശദീകരിച്ചു നൽകി. മൂവാറ്റുപുഴ അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ രാജേഷ്, ഉദ്യോഗസ്ഥനായ നിഷാദ് എന്നിവർ അഗ്നിശമന രക്ഷാസേനയുടെ സേവനങ്ങളെക്കുറിച്ചും വിശദീകരിച്ചു. പ്രധാനധ്യാപിക സി.ടി. ശശികല പരിപാടികൾക്ക് നേതൃത്വം നൽകി.