ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി

12:11 AM Mar 26, 2023 | Deepika.com
പോ​ത്താ​നി​ക്കാ​ട്: ക​ട​വൂ​ർ പ​രി​ത​പ്പു​ഴ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 13 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​മ സി​ബി​ക്കും ഭ​ര​ണ​സ​മി​തി​ക്കും അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ സ്ഥാ​പി​ച്ച ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ൾ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി.

കോ​ത​മം​ഗ​ലം-​തൊ​ടു​പു​ഴ താ​ലൂ​ക്കു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ​രി​ത​പ്പു​ഴ ചെ​ക്ക് ഡാ​മി​ലേ​ക്കു​ള്ള റോ​ഡ് ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തു​മൂ​ലം ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​പ്പി​ട്ട പ​രാ​തി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​മ​സി​തി​ക്കു ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച സാ​മൂ​ഹി​ക വി​രു​ദ്ധ​രെ എ​ത്ര​യും വേ​ഗം അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പ​ട്ടു.