അടുപ്പുകൂട്ടി സമരം
12:11 AM Mar 26, 2023 | Deepika.com
മൂവാറ്റുപുഴ: കേന്ദ്ര സർക്കാർ പാചകവാതക വില വർധിപ്പിച്ചതിനെതിരേ മഹിളാസംഘം മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നെഹ്റു പാർക്കിൽ അടുപ്പുകൂട്ടി സമരം നടത്തി. മഹിളാസംഘം ജില്ലാ കമ്മിറ്റിയംഗം പി.ജി. ശാന്ത ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.കെ. പുഷ്പ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം അസി. സെക്രട്ടറി ഇ.കെ. സുരേഷ്, എഐടിയുസി മണ്ഡലം സെക്രട്ടറി എം.വി. സുഭാഷ്, മഹിളാ സംഘം മണ്ഡലം സെക്രട്ടറി അനിതാ റെജി, നേതാക്കളായ ബീന ജോസഫ്, ജീമോൾ, ഷൈനി ഉദയൻ എന്നിവർ പ്രസംഗിച്ചു.