തണ്ണീർ പന്തൽ തുടങ്ങി
12:11 AM Mar 26, 2023 | Deepika.com
കോതമംഗലം: ഊന്നുകൽ സഹകരണ ബാങ്ക് തലക്കോട് തണ്ണീർ പന്തൽ ആരംഭിച്ചു. കുടിവെള്ളം, തണ്ണീർ മത്തൻ, മോര് സംഭാരം എന്നിവയാണ് ഇവിടെ സൗജന്യമായി നൽകുന്നത്. ബാങ്ക് പ്രസിഡന്റ് എം.എസ്. പൗലോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമാച്ചൻ ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സുഹറ ബഷീർ, ജോയി പോൾ, സജീവ് ഗോപാലൻ, സെക്രട്ടറി കെ.കെ. ബിനോയി എന്നിവർ പ്രസംഗിച്ചു.