മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പ്രസിഡന്റ് ഉല്ലാസ് തോമസ് ആവോലി പഞ്ചായത്തിലെ വട്ടക്കുടി കടവിൽ ഉദ്ഘാടനം നിർവഹിച്ചു. ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോണ്‍സ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ജോർജ് തെക്കുപുറത്ത്, സ്ഥിരംസമിതി അധ്യക്ഷരായ ആൻസമ്മ, ബിന്ദു ജോർജ്, വി.എസ്. ഷെഫാൻ, സൗമ്യ ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.ജി. രാധാകൃഷ്ണൻ, സിബിൻ സാബു എന്നിവർ പ്രസംഗിച്ചു.
ആലുവ മത്സ്യഭവൻ ഫിഷറീസ് ഓഫീസർ ടി.എം. സബീന, പ്രൊജക്ട് കോ-ഓർഡിനേറ്റർ ശിബി ടി. ബേബി, എം. ജയരാജ്, പ്രമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി 13 ഇടങ്ങളിലാണ് മത്സ്യ, ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. വട്ടക്കുടി കടവിൽ 2.75 ലക്ഷം കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
12:11 AM Mar 26, 2023 | Deepika.com