നവീകരിച്ച വരിക്കാനിക്കൽ എസ്സി കോളനി റോഡ് തുറന്നു
12:11 AM Mar 26, 2023 | Deepika.com
കോതമംഗലം: കീരന്പാറ പഞ്ചായത്തിൽ നവീകരിച്ച വരിക്കാനിക്കൽ എസ്സി കോളനി റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി രണ്ട് ഘട്ടമായി ഏഴ് ലക്ഷം മുടക്കി കോണ്ക്രീറ്റ് ചെയ്താണ് റോഡ് നവീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു.