കുറവിലങ്ങാട്: കൂത്താട്ടുകുളം - തലയോലപ്പറമ്പ് റോഡില്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കാഞ്ഞിരമല മുതല്‍ പുതുവേലി വൈക്കം കവല വരെയുള്ള ഭാഗം ബിസി നിലവാരത്തില്‍ നവീകരിക്കാൻ 1.2 കോടി രൂപ അനുവദിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
തലയോലപ്പറമ്പ് - കൂത്താട്ടുകുളം റോഡില്‍ തലപ്പാറ മുതല്‍ പെരുമ്പടവം വരെയുള്ള കടുത്തുരുത്തി മണ്ഡലത്തിലെ റീച്ചും പിറവം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പെരുമ്പടവം - ഇലഞ്ഞി - മുത്തോലപുരം റീച്ചും ഉന്നത നിലവാരത്തിലുള്ള ടാറിംഗ് ജോലികള്‍ ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ചിരുന്നു.
ഫണ്ടിന്റെ അപര്യാപ്തത മൂലം റീടാറിംഗ് നടത്താന്‍ കഴിയാതിരുന്ന കാഞ്ഞിരമല - പുതുവേലി വൈക്കം കവല റോഡ് ഭാഗവും ഉന്നത നിലവാരത്തില്‍ നവീകരിക്കാനുള്ള നടപടിയാണ് പുതിയ ഫണ്ട് ലഭ്യമായതിലൂടെ നാടിനു ലഭിച്ചിരിക്കുന്നത്. പൊതുമരാമത്ത് കടുത്തുരുത്തി സബ് ഡിവിഷന്റെ കീഴിലാണ് റോഡ് നവീകരണം നടപ്പാക്കുന്നത്. മന്ത്രി പി. എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍പ്പെടുത്തി മോന്‍സ് ജോസഫ് എംഎല്‍എ സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്.
കാഞ്ഞിരമല-പുതുവേലി റോഡിന് 1.2 കോടി അനുവദിച്ചു
11:04 PM Mar 25, 2023 | Deepika.com