അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ന് ഹ​രി​ത കാ​മ്പ​സ് അം​ഗീ​കാ​രം

11:04 PM Mar 25, 2023 | Deepika.com
അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് പ​രി​സ്ഥി​തി പ​രി​പാ​ല​ന​ത്തി​ന്‍റെ സം​സ്കാ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ക​ർ​ന്നു ന​ൽ​കാനാ​യി ന​ട​ത്തി​യ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ഹ​രി​ത കാ​മ്പ​സ് അം​ഗീ​കാ​രം ല​ഭി​ച്ചു.

ജ​ല​സു​ര​ക്ഷ, ഭ​ക്ഷ്യസു​ര​ക്ഷ, മാ​ലി​ന്യ സം​സ്ക​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ള​ജി​ന് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ന​വ​കേ​ര​ളം ക​ർ​മപ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഈ ​അം​ഗീ​കാ​രം ല​ഭ്യ​മാ​യ​ത്.21 ന് കോ​ളജ് മാ​നേ​ജ​ർ റവ. ഡോ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ പി.​കെ.​ ജ​യ​ശ്രീ ഹ​രി​ത സ്ഥാ​പ​നം പ്ര​ശം​സാപ​ത്രം കോ​ള​ജി​നു കൈ​മാ​റും.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​റും കോ​ഴ്സ് കോ​-ഓർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ, ഡോ. ​സു​മേ​ഷ് ജോ​ർ​ജ്, മി​ഥു​ൻ ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.