എലിക്കുളം: എലിക്കുളം പഞ്ചായത്തില്‍ പുതുതായി നിര്‍മിച്ച കൃഷിഭവന്റെ ഉദ്ഘാടനം 28ന് രാവിലെ 11ന് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പനമറ്റത്ത് പഴയ കൃഷി ഭവനോടു ചേര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. 550 ചതുരശ്ര അടിയുള്ള കെട്ടിടം 15 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്.
ഉദ്യോഗസ്ഥര്‍ക്കായുള്ള ക്യാബിനുകള്‍, കര്‍ഷകര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം, പഠന ക്ലാസുകളും ചെറുയോഗങ്ങളും സംഘടിപ്പിക്കാനായുള്ള ഹാള്‍, നടീല്‍ വസ്തുക്കള്‍ സൂക്ഷിക്കുന്നതിനുള്ള ഗ്രീന്‍ ഹൗസ്, ശുചിമുറി എന്നീ സൗകര്യങ്ങള്‍ കെട്ടിടത്തിലുണ്ട്.
പഞ്ചായത്ത് ഓഫീസും കൃഷി ഓഫീസും തമ്മില്‍ മൂന്നു കിലോമീറ്ററോളം അകലമുള്ളതിനാല്‍ കര്‍ഷകരുടെ യാത്രാസൗകര്യം പരിഗണിച്ച് കൂരാലിയിലെ പഞ്ചായത്തോഫീസിനോടനുബന്ധിച്ച് ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജീകരിച്ചിട്ടുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും ഇവിടെ ലഭ്യമാക്കും.
എലിക്കുളം കൃഷിഭവന് ഉദ്ഘാടനം 28ന്
11:04 PM Mar 25, 2023 | Deepika.com