കാറ്റിൽ മരം വീണു വീടു തകർന്നു
11:04 PM Mar 25, 2023 | Deepika.com
കണമല: ഇന്നലെ രാവിലെ ശക്തമായ കാറ്റിൽ മരം കടപുഴകി വീടിനു മുകളിൽ പതിച്ച് നാശനഷ്ടങ്ങൾ. വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു. ആളപായമില്ല. പാണപിലാവ് കുഴിപ്പള്ളിൽ ജോസ്മോന്റെ വീടാണ് സമീപത്തെ മരം വീണ് തകർന്നത്. ചോർച്ച മൂലം മേൽക്കൂരയിൽ പടുത വലിച്ചുകെട്ടിയിരുന്നതും തകർന്നു. ജോസ്മോനും അമ്മയുമാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്. പരിക്കേൽക്കാതെ രക്ഷപ്പെടാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇരുവരും.