മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​പ്ര​തി​ഭ​യ്ക്ക് കു​ള​വാ​ഴ​യി​ൽ തീ​ർ​ത്ത സ്മ​ര​ണി​ക​യു​മാ​യി എ​സ്ഡി കോ​ള​ജ് ഗ​വേ​ഷ​ക​ർ

10:49 PM Mar 25, 2023 | Deepika.com
ആ​ല​പ്പു​ഴ: അ​ന​ശ്വ​ര​മാ​യ ക​വി​ത​ക​ളി​ലൂ​ടെ​യും സി​നി​മാ​ഗാ​ന​ങ്ങ​ളി​ലൂ​ടെ​യും മ​ല​യാ​ളി​ക​ളെ ആ​വേ​ശ​കൊ​ള്ളി​ക്കു​ക​യും പു​ള​കം കൊ​ള്ളി​ക്കു​ക​യും ചെ​യ്ത വ​യ​ലാ​ർ രാ​മ​വ​ർ​മയു​ടെ ഓ​ർ​മയി​ൽ കു​ള​വാ​ഴ​യി​ൽ തീ​ർ​ത്ത സ്മ​ര​ണി​ക സ​മ​ർ​പ്പി​ച്ച് എ​സ്ഡി ​കോ​ള​ജി​ലെ ജ​ല​വി​ഭ​വ ഗ​വേ​ഷ​ണ കേ​ന്ദ്ര​വും വി​ദ്യാ​ർ​ഥി സ്റ്റാ​ർ​ട്ട​പ്പായ ഐ​ക്കോ ​ടെ​ക്കും.

കു​ള​വാ​ഴ​യും ഉ​പ​യോ​ഗി​ച്ച പേ​പ്പ​റും ചേ​ർ​ത്ത് നി​ർമിച്ച പ​ൾ​പ്പുകൊ​ണ്ട് ഉ​ണ്ടാ​ക്കി​യ പ്ര​ത്യേ​ക ഹ​സ്ത​ നി​ർ​മിത ക​ട​ലാ​സി​ൽ ക​റു​ത്ത മ​ഷി​യു​ടെ ബോ​ൾ പെ​ൻ ഉ​പ​യോ​ഗി​ച്ച് വ​ര​ച്ച ചി​ത്ര​മാ​യി​രു​ന്നു ഉ​പ​ഹാ​രം. വ​യ​ലാ​ർ സ്വ​ദേ​ശി​നി​യും സ്റ്റാ​ർ​ട്ട്അ​പ്പ് അം​ഗ​വു​മാ​യ ല​ക്ഷ്മി. കെ. ​ബാ​ബു​വാ​ണ് ചി​ത്രം വ​ര​ച്ച​ത്.

ജ​ല​വി​ഭ​വ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ മു​ഖ്യ ഗ​വേ​ഷ​ക​ൻ പ്ര​ഫ. ഡോ. ​ജി. നാ​ഗേ​ന്ദ്ര പ്ര​ഭു, ഐക്കോ ടെ​ക് സി​ഇ​ഒ അ​നൂ​പ് കു​മാ​ർ വി., ​മ​റ്റ് സ്റ്റാ​ർ​ട്ട​പ് അം​ഗ​ങ്ങ​ളാ​യ ഹ​രീ കൃ​ഷ്ണ, നി​വേ​ദി​ത എ​ൻ. പ്ര​ഭു, എ​സ്. ആ​ര്യ എ​ന്നി​വ​രാ​ണ് ഉ​പ​ഹാ​രം ന​ൽ​കി​യ​ത്. വ​യ​ലാ​ർ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര വ​ർ​മയ്ക്കും കു​ടു​ബാം​ഗ​ങ്ങ​ൾ​ക്കും കൈ​മാ​റി. എ​സ്ഡി കോ​ള​ജി​ലെ മ​ല​യാ​ള വി​ഭാ​ഗം അ​ധ്യാ​പി​ക ഡോ. ​ദേ​വി കെ. ​വ​ർ​മ്മ സ്വാ​ഗ​തം പ​റ​ഞ്ഞു.

നൂ​ത​ന​മാ​യ ഈ ​ഉ​പ​ഹാ​രം ല​ഭി​ച്ച​തി​ലു​ള്ള സ​ന്തോ​ഷം പ​ങ്കു​വ​ച്ച ശ​ര​ത്ച​ന്ദ്രവ​ർ​മ കോ​ള​ജി​ൽ ഡോ. ​പ്ര​ഭു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ള​വാ​ഴ​യി​ൽ ന​ട​ക്കു​ന്ന ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു.

ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഇ​ത്ത​രം ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​ക്കി​യ ഗ​വേ​ഷ​ക​രെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. സ്വാ​ത​ന്ത്യ​ത്തി​ന് മു​ൻ​പ് ന​ട​ന്ന പ​ല സ​മ​ര​ങ്ങ​ളി​ലും ഭാ​ഗ​മാ​യ​വ​ർ തി​ങ്ങി​നി​റ​ഞ്ഞ പോ​ള​യു​ടെ ഇ​ട​യി​ൽ ഒ​ളി​ഞ്ഞു കി​ട​ന്ന് പോ​ലീ​സു​കാ​രി​ൽനി​ന്നു ര​ക്ഷ​പ്പെ​ട്ട ക​ഥ​ അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. വ​യ​ലാ​റി​ന്‍റെ അ​ന​ശ്വ​ര കൃ​തി​ക​ൾ പാ​ടി കു​ള​വാ​ഴ പേ​പ്പ​റി​ൽ നി​ർ​മി​ച്ച പു​സ്ത​ക​ത്തി​ൽ ആ​ശം​സ​ക​ളും എ​ഴു​തി​യാ​ണ് അ​ദ്ദേ​ഹം സം​ഘ​ത്തെ യാ​ത്ര​യാ​ക്കി​യ​ത്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഇ​ന്ത്യ പ്ലാ​സ്റ്റി​ക് ച​ല​ഞ്ച് ഹാ​ക്ക​ത്തോ​ൺ, യു​എ​ൻ​ഇ​പി ന​ട​ത്തി​യ പ്ര​കൃ​ത്യാ​ധി​ഷ്ഠി​ത സം​രം​ഭ​ക​രു​ടെ ചാ​ല​ഞ്ച്, കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ യം​ഗ് ഇ​ന്നോ​വേ​റ്റ​ർ​സ് പ്രോ​ഗ്രാം എ​ന്നി​വ​യി​ലെ വി​ജ​യി​ക​ൾ ആ​യി​രു​ന്നു ഐ​ക്കോ​ടെ​ക്. പ്രൊ​ഫ​സ​ർ ഡോ. ​ജി. നാ​ഗേ​ന്ദ്ര പ്ര​ഭു ആ​ണ് ഇ​വ​രു​ടെ മെ​ന്‍റ​ർ.