ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മപദ്ധതിയുടെ തിരുവനന്തപുരത്തുള്ള ഓഫീസില്‍ കരാര്‍/ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു ഡാറ്റ അനലിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക് ബിരുദം/ എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്/എംസിഎ.
സമാന തസ്തികയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഏപ്രില്‍ പത്തിനകം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, നവകേരളം കര്‍മപദ്ധതി, മൂന്നാംനില, ബിഎസ്എന്‍എല്‍ ഭവന്, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001. എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം.
നവകേരളം പദ്ധതിയിൽ ഡാറ്റാ അനലിസ്റ്റ് ഒഴിവ്
10:45 PM Mar 25, 2023 | Deepika.com