യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
10:42 PM Mar 25, 2023 | Deepika.com
കാഞ്ഞങ്ങാട്: ഉത്സവത്തിന് പോയി മടങ്ങിയ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചിത്താരി പൊയ്യക്കരയിലെ ഷൈജു (34) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ചാമുണ്ഡിക്കുന്നിലെ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ടൈല്‍സ് ജോലിക്കാരനായിരുന്നു. പൊയ്യക്കരയിലെ ശശി-ലീല ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷൈമ, ഷൈനി.