ഗതാഗത നിയന്ത്രണം
10:39 PM Mar 25, 2023 | Deepika.com
കരിമണ്ണൂർ: തൊമ്മൻകുത്ത് റോഡിൽ മുളപ്പുറം പാലത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ഇതുവഴിയുളള വാഹനഗതാഗതത്തിനു നിരോധനം ഏർപ്പെടുത്തി. കരിമണ്ണൂർ ഭാഗത്തുനിന്നു തൊമ്മൻകുത്ത് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ മുളപ്പുറം കോട്ടക്കവല ജംഗ്ഷനിൽനിന്നു വലത്തോട്ടു തിരിഞ്ഞ് കോട്ട റോഡ്, മെഷീൻകുന്ന് റോഡ്, മുളപ്പുറം-ഉടുന്പന്നൂർ റോഡ് വഴി മുളപ്പുറം സ്കൂൾ ജംഗ്ഷനിലെത്തി തൊമ്മൻകുത്തിനും തിരിച്ചും ഇതുവഴി യാത്ര ചെയ്യണം.