തൊടുപുഴ: ഉപയോഗത്തിനായി കഞ്ചാവ് സൂക്ഷിച്ച കേസിൽ യുവതിയും സൃഹൃത്തും പിടിയിൽ. തൊടുപുഴ ഞറുകുറ്റി സ്വദേശി സനൽ (21), ഇയാളോടൊപ്പം രണ്ടു മാസമായി കഴിയുന്ന കോഴിക്കോട് സ്വദേശി സരിഗ (21) എന്നിവരെയാണ് ഡിവൈഎസ്പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടിയത്. യുവതി തൊടുപുഴയിലെ ബ്യൂട്ടി പാർലർ ജീവനക്കാരിയാണ്.
ഇവർക്ക് കഞ്ചാവ് നൽകിവന്നിരുന്ന മൂന്നു നിയമവിദ്യാർഥികളെ ലോഡ്ജിൽനിന്നു കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്നു ഉപയോഗത്തിനായി കഞ്ചാവ് വാങ്ങിയ മുതലക്കോടം പാറയ്ക്കൽ ജിബിനെ (26) രണ്ടു ഗ്രാം കഞ്ചാവുമായി കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
കഞ്ചാവുമായി യുവതിയും സുഹൃത്തും പിടിയിൽ
10:39 PM Mar 25, 2023 | Deepika.com