കണ്ണൂർ വിമാനത്താവളത്തിൽ 32 ലക്ഷത്തിന്റെ സ്വർണം പിടികൂടി
01:05 AM Mar 25, 2023 | Deepika.com
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും കസ്റ്റംസ് 32,77,560 രൂപയുടെ സ്വർണം പിടികൂടി. 572 ഗ്രാം സ്വർണമാണ് അബുദാബിയിൽനിന്നും എത്തിയ കാസർഗോഡ് സ്വദേശി ഷബീർ അലിയെന്നയാളിൽനിന്നു പിടികൂടിയത്. അടിവസ്ത്രത്തിൽ സ്വർണ മിശ്രിതം പെയിന്റ് പോലെ തേച്ച് പിടിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ ബിന്ദു, അജിത്, ഇൻസ്പെക്ടർമാരായ നിഖിൽ, പങ്കജ്, നിഷാത്ത്, അശ്വന, ഹവിൽദാർ തോമസ്, സ്റ്റാഫ് ലിനീഷ് എന്നിവരുടെനേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.