മാതമംഗലം: കണ്ടോന്താർ സൂപ്പർമാർക്കറ്റിൽ കാട്ടുപന്നിയുടെ ആക്രമണം. സ്കൂട്ടർ യാത്രികനും വഴിയാത്രക്കാർക്കും പരിക്കേറ്റു. കടയിൽ പാഞ്ഞുകയറിയ കാട്ടുപന്നി സാധനങ്ങളും നശിപ്പിച്ചു. ഇന്നലെ രാവിലെ 8.45നാണ് കണ്ടോന്താറിൽ ഭീകരാവസ്ഥ സൃഷ്ടിച്ച സംഭവം.
കടന്നപ്പള്ളി പാണപ്പുഴ ബാങ്ക് പറവൂർ ശാഖയിലെ ജീവനക്കാരി കടന്നപ്പള്ളി പടിഞ്ഞാറേക്കരയിലെ ടി.പി. സ്മിത, കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗോവിന്ദൻ നമ്പൂതിരി എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടി.
ഇതിനുശേഷം ബസ് സ്റ്റോപ്പിന് സമീപത്തെ ഇ.ടി. പ്രകാശന്റെ ഉടമസ്ഥതയിലുള്ള അവന്തിക സ്റ്റോറിലേക്കും കാട്ടുപന്നി പാഞ്ഞുകയറി. കടയിലെ സാധനങ്ങൾക്കും ഫർണിച്ചറുകൾക്കും പന്നിയുടെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. ഇതിനുശേഷം പുറത്തേക്ക് ഓടിയപ്പോൾ റോഡിലൂടെ വരികയായിരുന്ന മറ്റൊരു സ്കൂട്ടർ യാത്രികനെ തട്ടി അദ്ദേഹം തെറിച്ചുവീണു പരിക്കേൽക്കുകയായിരുന്നു.
കണ്ടോന്താറിൽ സൂപ്പർമാർക്കറ്റിൽ കാട്ടുപന്നിയുടെ ആക്രമണം
01:05 AM Mar 25, 2023 | Deepika.com