കണ്ണൂർ: രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന കേന്ദ്ര ഭരണകൂട ഭീകരതയ്ക്കെതിരെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വായമൂടികെട്ടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് ഡിസിസി വൈസ് പ്രസിഡന്റ് വി.വി. പുരുഷോത്തമൻ നേതൃത്വം നൽകി. തുടർന്ന് പഴയ ബസ്സ്റ്റാൻഡിൽ നടന്ന പ്രതിഷേധ യോഗം എ ഐസിസി അംഗം വി.എ.നാരായണൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ടി.ഒ.മോഹനൻ , സജീവ് മാറോളി ,എൻ.പി.ശ്രീധരൻ, കെ.പ്രമോദ് ,രാജീവൻ എളയാവൂർ, അമൃത രാമകൃഷ്ണൻ, പി. മുഹമ്മദ് ഷമ്മാസ്, അഡ്വ.സി.ടി.സജിത്ത്, പി.മാധവൻ മാസ്റ്റർ, അഡ്വ.റഷീദ് കവ്വായി, കെ. ബാലകൃഷ്ണൻ മാസ്റ്റർ, സി.വി.സന്തോഷ് , ടി.ജയകൃഷ്ണൻ, കൂക്കിരി രാജേഷ് ,ടി.ജനാർദ്ദനൻ ,എം.പി അരവിന്ദാക്ഷൻ ,കല്ലിക്കോടൻ രാഗേഷ് , സുധീഷ് മുണ്ടേരി ,ടി.കെ.അജിത്ത് ,എം.കെ.വരുൺ എന്നിവർ പ്രസംഗിച്ചു.
കേളകം: കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ്മൂടിക്കെട്ടി ജാഥ നടത്തി. മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാർകുളം നേതൃത്വം നൽകി. കെപിസിസി അംഗം ലിസി ജോസഫ്, ഡിസിസി അംഗം ജോസ് നടപ്പുറം, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോയി വേളുപുഴ, വിമൽ കൊച്ചുപുര, ജോബി പാണ്ടംചേരി, വിപിൻ മാറാട്ടുകുന്നേൽ, ജിൽജോ കളത്തിൽ, സുനിത രാജു, ഷിജി സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
പയ്യന്നൂർ: പയ്യന്നൂരിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
കോൺഗ്രസും യൂത്ത് കോൺഗ്രസും പ്രകടനം നടത്തി
01:05 AM Mar 25, 2023 | Deepika.com