അങ്ങാടിക്കടവ്: എസ്എസ്എൽസി പരീക്ഷയെഴുതാൻ സ്കൂളിലേക്ക് പോകുന്ന വിദ്യാർഥിക്കും ആംബുലൻസ് ഡ്രൈവർക്കും കടന്നൽ കുത്തേറ്റു. വിദ്യാർഥിയായ ആൽബിൻ ജോർജ് സ്വർണപ്പള്ളിക്കും ആംബുലൻസ് ഡ്രൈവറായ ഷിജു കണ്ണംകുള (42)ത്തിനുമാണ് ഇന്നലെ രാവിലെ കടന്നൽ കുത്തേറ്റത്. കടന്നൽ കുത്തേറ്റ ആൽബിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനായി ആംബുലൻസിൽ കയറ്റുന്നതിനിടെയാണ് ഷിജുവിന് കുത്തേറ്റത്.
ആൽബിനെ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിലും ഷിജുവിനെ ഇരിട്ടി അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കടന്നൽ കുത്തേറ്റതിനെ തുടർന്ന് ആൽബിന് ഇന്നലത്തെ പരീക്ഷയെഴുതാൻ കഴിഞ്ഞില്ല.
എസ്എസ്എൽസി വിദ്യാർഥിക്കും ആംബുലൻസ് ഡ്രൈവർക്കും കടന്നൽ കുത്തേറ്റു
01:05 AM Mar 25, 2023 | Deepika.com