ചപ്പാരപ്പടവ്: വലിച്ചെറിയൽ മുക്ത കേരളം, വലിച്ചെറിയൽ മുക്ത തദ്ദേശ സ്ഥാപനങ്ങൾ, മഴക്കാല പൂർവ ശുചീകരണം എന്നീ പദ്ധതിയുടെ ഭാഗമായി ചപ്പാരപ്പടവ് പഞ്ചായത്തിൽ സ്ഥാപനതല മേധാവികളുടെ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡൻറ് സുനിജ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ബ്ലോക്ക് തല ആർപിവി സഹദേവൻ പദ്ധതി വിശദീകരണം നടത്തി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മൈമൂനത്ത്, ജി. അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ടി.ശിവദാസൻ, വിഇഒ ടി.വി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സർക്കാർ, അർധ സർക്കാർ സഹകരണ സ്ഥാപനങ്ങളിലെ ആളുകൾ പങ്കെടുത്തു.
എല്ലാ വെള്ളിയാഴ്ചകളിലും സ്ഥാപന ശുചീകരണം നടത്താൻ യോഗം തീരുമാനിച്ചു. ചടങ്ങുകളിൽ നിരോധിത ഉത്പന്നങ്ങളായ പ്ലേറ്റ്, ,ഗ്ലാസ് മുതലായവ ഉപയോഗിക്കാൻ പാടില്ല. ഓഫീസുകൾ ഹരിത പ്രോട്ടോക്കോൾ പാലിക്കുന്നതിനും ഹരിതാഭമാക്കുന്നതിനും യോഗം തീരുമാനിച്ചു.
മഴക്കാലപൂർവ ശുചീകരണം: യോഗം ചേർന്നു
01:03 AM Mar 25, 2023 | Deepika.com