കരുവഞ്ചാൽ: ഇരിക്കൂർ മണ്ഡലത്തിൽ 2022-23 എംഎൽഎ ആസ്തി വികസന ഫണ്ടിലും പ്രത്യേക വികസന പദ്ധതിയിലും ഉൾപ്പെടുത്തി 2.26 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതിയായതായി സജീവ് ജോസഫ് എംഎൽഎ അറിയിച്ചു.
അപ്പർ കാലാങ്കി മേലത്തുംകുന്ന് റോഡ് (15 ലക്ഷം), അഞ്ചാം കമ്പനി കോച്ചേരി പാലം റോഡ് (12 ലക്ഷം), കയനി-കൊമ്പൻപാറ റോഡ് (15 ലക്ഷം), പെരുമ്പള്ളി കരുമങ്കയം റോഡിൽ യുപി സ്കൂളിനു സമീപം കലുങ്ക് (12 ലക്ഷം), പീടികക്കുന്ന് കമ്പിപാലം-ആനപ്പാറ റോഡിൽ കല്ലുങ്ക് (10 ലക്ഷം), കൊയ്യം എൽപി സ്കൂൾ മുനമ്പ് കടവ് റോഡ് (10 ലക്ഷം),
കുളത്തൂർ പുറ്റടക്കം-വട്ടപ്പാറ റോഡ് (10 ലക്ഷം), അഞ്ചങ്ങാടി-തോപ്പിലായി റോഡ് (10 ലക്ഷം), സ്വാമി മഠം-വെള്ളായിതട്ട് റോഡ് (10 ലക്ഷം), മണ്ഡളം ടൗൺ സെന്റ് ജോർജ് നഗർ റോഡ് (11 ലക്ഷം), മണ്ണുംകൊണ്ട് തട്ടുകുന്ന് റോഡ് (10 ലക്ഷം), തുരുമ്പി മഞ്ഞുമല-പാലക്കയം തട്ട് റോഡ് (10 ലക്ഷം), മഹാ റോഡ് (10 ലക്ഷം), നടുവിൽ-തോയാട് താഴെ-വിളക്കന്നൂർ റോഡ് (നാലുലക്ഷം), കരുവഞ്ചാൽ സീനിയർ സിറ്റിസൺ ലിങ്ക് -ചെമ്പമംഗലം-വായാട്ടുപറമ്പ് റോഡ് (എട്ടുലക്ഷം), പച്ചാണി ചീത്ത ചെമ്മരം-എളയാട് റോഡ് (15 ലക്ഷം), മേലാരംതട്ട് -അചാർകൊല്ലി റോഡ് (15 ലക്ഷം),
നെടുവോട് സി.എച്ച് നഗർ റോഡിൽ കലുങ്ക് (20 ലക്ഷം), അരങ്ങം-കുരിടികൊല്ലി റോഡിൽ കലുങ്ക് (10 ലക്ഷം), ഉദയഗിരി-തോമരക്കാട് റോഡ് (നാലു ലക്ഷം), ബിഷപ് വള്ളോപ്പള്ളി കുടിയേറ്റ മ്യൂസിയം റോഡ് എന്നീ പദ്ധതികൾക്കാണു ഭരണാനുമതി ലഭിച്ചത്.
ഇരിക്കൂർ മണ്ഡലത്തിൽ 2.26 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി
01:03 AM Mar 25, 2023 | Deepika.com